മാവൂർ ഗ്രാമപഞ്ചായത്തില്‍ ശുചീകരണ യജ്ഞം

May 11, 2026

മാവൂര്‍: മഴക്കാലത്തിന് മുന്നോടിയായി പകർച്ചവ്യാധി പ്രതിരോധം ശക്തമാക്കുന്നതിനായി മാവൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു.

മാവൂര്‍ ടൗണിൽ വെച്ച് പഞ്ചാത്ത് തല ഉദ്ഘാടനം വൈസ് പ്രസിഡന്റ് ശ്രീ. സി.പി. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജനകീയ പങ്കാളിത്തത്തോടെ ടൗണിലെ പൊതുസ്ഥലങ്ങൾ, ഓടകൾ, റോഡ് സൈഡുകള്‍, മറ്റ് മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾ എന്നിവ ശുചീകരിച്ചു. വ്യാപാരി വ്യവസായികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ, ക്ലബ്ബ് അംഗങ്ങള്‍, റസിഡന്‍സ്, ഹരിത കര്‍മ്മസേന, കുടുംബശ്രീ അംഗങ്ങൾ, വാർഡ് സാനിറ്റേഷൻ കമ്മിറ്റി പ്രതിനിധികൾ, അംഗങ്ങള്‍ എന്നിവരടങ്ങുന്ന വലിയൊരു ജനവിഭാഗം ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. വരും ദിവസങ്ങളിൽ പഞ്ചായത്തിലെ വിവിധ വാർഡുകളിലും സമാനമായ രീതിയിൽ ശുചീകരണ പ്രവർത്തനങ്ങൾ തുടരുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാരായ ഗീതാമണി പുലിയപ്പുറം, ഉമാദേവി കുഴിപ്പള്ളി, എൻ.പി. അഹമ്മദ്, വിവിധ വാ‍ര്‍ഡ് മെമ്പ‍ര്‍മാര്‍ നേതത്വം നല്‍കി.

✳️✳️✳️✳️✳️✳️✳️✳️✳️✳️
👇👇Follow Us On. 👇👇
Web: https://mavoorpanchayat.lsgkerala.gov.in
WhatsApp https://chat.whatsapp.com/BQ8ngikC3Kl0nEihcGdkpm
Facebook https://www.facebook.com/MavoorGramaPanchayath

Inaugration