ഗ്രാമവനം ഇക്കോ-ടൂറിസം
മാവൂർ പഞ്ചായത്തിലെ തെങ്ങിലക്കടവിൽ വില്ലേരിതാഴത്ത് ചെറുപുഴയോട് ചേർന്നാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. പ്രദേശത്തിന്റെ പാരിസ്ഥിതിക സംരക്ഷണത്തിന് ഊന്നൽ നൽകിക്കൊണ്ട് 2.8 ഏക്കറിൽ വ്യാപിച്ച് കിടക്കുന്ന പ്രദേശമാണിത്. ഗ്രാമവനം വികസനത്തിന്റെ ഭാഗമായി, പ്രാദേശിക വികസന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനും, ടൂറിസം മേഖലയ്ക്ക് പ്രാധാന്യം നൽകാനും മാവൂർ ഗ്രാമപഞ്ചായത്ത് ശ്രമിക്കുന്നുണ്ട്. പ്രകൃതി സ്നേഹികൾക്കും, നഗരത്തിരക്കുകളിൽ നിന്ന് മാറി ശാന്തമായ പ്രകൃതി ആസ്വദിക്കാനും, പച്ചപ്പിനിടയിൽ വിശ്രമിക്കാനും പറ്റിയ ഒരിടമാണിത്.