പൊതുവിദ്യാലയങ്ങളെ ശക്തിപ്പെടുത്താൻ ഒന്നിച്ച് നിൽക്കണം: മാവൂർ പഞ്ചായത്ത് തല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു
June 1, 2026
അക്ഷരമുറ്റത്തേക്ക് കാലെടുത്തുവെച്ച കുരുന്നുകളെ വരവേറ്റ് മാവൂർ പഞ്ചായത്ത് തല പ്രവേശനോത്സവം സംഘടിപ്പിച്ചു. 'പുതുയുഗ വിദ്യാലയം' സ്കൂൾ പ്രവേശനോത്സവത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം മാവൂർ ജി.എം.യു.പി സ്കൂളിൽ വെച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുനീറത്ത് ടീച്ചർ നിർവ്വഹിച്ചു.
പൊതുവിദ്യാലയങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും കുട്ടികളുടെ വിദ്യാഭ്യാസ ഭാവി കൂടുതൽ കരുത്തുറ്റതാക്കുന്നതിനും സമൂഹത്തിലെ എല്ലാവരുടെയും കൂട്ടായ സഹകരണം ആവശ്യമാണെന്ന് പ്രസിഡന്റ് പറഞ്ഞു. സർക്കാർ സംവിധാനങ്ങളിൽ പൂർണ്ണ വിശ്വാസമർപ്പിച്ച് കുട്ടികളെ പൊതുവിദ്യാലയങ്ങളിൽ ചേർത്ത മുഴുവൻ രക്ഷിതാക്കളെയും ചടങ്ങിൽ അവർ അഭിനന്ദിച്ചു. തുടന്ന് നടന്ന പരിപാടിയിൽ പ്രദീപ് കുമാർ നയിച്ച കളികളും ചിരികളും കുട്ടികളെ ആനന്ദലഹരിയിലാക്കി.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ ഗീതാമണി, എൻ.പി. അഹമ്മദ്, സ്കൂൾ ഹെഡ്മിസ്ട്രസ് മിനി ടീച്ചർ, വിവിധ ജനപ്രതിനിധികൾ, സാമൂഹിക-സാംസ്കാരിക രംഗത്തെ വിശിഷ്ട വ്യക്തിത്വങ്ങൾ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. അധ്യാപകരും രക്ഷിതാക്കളും ചേർന്ന് മധുരം നൽകിയാണ് പുതിയ കൂട്ടുകാരെ വിദ്യാലയത്തിലേക്ക് സ്വീകരിച്ചത്.
✳✳✳✳✳✳✳✳✳✳
👇👇Follow Us On. 👇👇
Web: https://mavoorpanchayat.lsgkerala.gov.in
WhatsApp https://chat.whatsapp.com/BQ8ngikC3Kl0nEihcGdkpm
Facebook https://www.facebook.com/MavoorGramaPanchayath