വിദ്യാഭ്യാസ രംഗത്ത് പുത്തൻ ചുവടുവെപ്പുമായി മാവൂർ ഗ്രാമപഞ്ചായത്ത്

May 20, 2026

വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ഭാവി കൂടുതൽ കരുത്തുറ്റതാക്കാൻ ലക്ഷ്യമിട്ട് മാവൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ മെഗാ ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു. 2026-27 അധ്യയന വർഷത്തിൽ യു.എസ്.എസ്, എൻ.എം.എം.എസ് പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഏഴ്, എട്ട് ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായാണ് രാജീവ് ഗാന്ധി കൺവെൻഷൻ സെന്ററിൽ വെച്ച് പ്രത്യേക ക്യാമ്പ് ഒരുക്കിയത്.

പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. മുനീറത്ത് ടീച്ചർ നിർവ്വഹിച്ചു. ചെറുപ്രായത്തിൽ തന്നെ ഇത്തരം മത്സരപ്പരീക്ഷകളെ അഭിമുഖീകരിക്കുന്നത് കുട്ടികളിലെ ഭയം ഇല്ലാതാക്കുമെന്നും, പി.എസ്.സി, യു.പി.എസ്.സി പോലുള്ള ഉന്നത പരീക്ഷകളെ ആത്മവിശ്വാസത്തോടെ നേരിടാൻ ഇത് മികച്ചൊരു അടിത്തറയാകുമെന്നും അവർ പറഞ്ഞു. സാമ്പത്തിക സഹായത്തിനപ്പുറം കുട്ടികളുടെ ബൗദ്ധിക നിലവാരം ഉയർത്താൻ ഇത്തരം സ്കോളർഷിപ്പുകൾ വലിയ മുതൽക്കൂട്ടാണെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു.

തുടർന്ന് നടന്ന സയന്റിഫിക് ലേണിംഗ് സെഷന് 'സ്മാർട്ട് പ്ലസ് അക്കാദമി' ഡയറക്ടർ താജു നേതൃത്വം നൽകി. പരീക്ഷകളുടെ സിലബസ്, എളുപ്പത്തിൽ പഠിച്ചെടുക്കാവുന്ന തന്ത്രങ്ങൾ, സമയക്രമീകരണം എന്നിവയെക്കുറിച്ച് അദ്ദേഹം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ലളിതമായ രീതിയിൽ മാർഗ്ഗനിർദ്ദേശം നൽകി.
വൈസ് പ്രസിഡന്റ് സി.പി. കൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷന്‍മാരായ ഉമാദേവി, എൻ.പി. അഹമ്മദ്, വിവിധ ജനപ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.
✳✳✳✳✳✳✳✳✳✳
👇👇Follow Us On. 👇👇
Web: https://mavoorpanchayat.lsgkerala.gov.in
WhatsApp https://chat.whatsapp.com/BQ8ngikC3Kl0nEihcGdkpm
Facebook https://www.facebook.com/MavoorGramaPanchayath

Inaugration
banner